SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഒരു ലക്ഷം വാഹന വിൽപ്പനയുമായി കിയ കണക്‌ട്

kia-sonet

കൊച്ചി: കിയ ഇന്ത്യയുടെ കാർ പ്ലാറ്റ്‌ഫോമായ 'കിയ കണക്‌ട്' സബ്‌സ്‌ക്രിപ്ഷൻ ഒരുലക്ഷം പിന്നിട്ടു. 30 ശതമാനത്തിലധികം സബ്‌സ്‌ക്രിപ്ഷനിൽ വർദ്ധനയും നേടി. മൂന്ന് വർഷത്തെ സബ്സക്രിപഷ്ൻ കാലയളവിന് ശേഷവും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. സ്മാർട്ട് മൊബിലിറ്റി സേവനങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും തുടർച്ചയായ ഉപയോഗവും വ്യക്തമാക്കുന്നതാണിതെന്ന് കിയ അറിയിച്ചു.

വിപുലമായ ഫീച്ചറുകൾ

100ലധികം ഫീച്ചറുകളാണ് കിയ കണക്‌ട് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. റിമോട്ട് ആക്‌സസ്, റിയൽടൈം വാഹന വിവരങ്ങൾ, സുരക്ഷാ അലർട്ടുകൾ, ഒ.ടി.എ അപ്‌ഡേറ്റുകൾ തുടങ്ങിയവ ഡ്രൈവിംഗ് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കും.

വിശ്വാസത്തിന്റെ കരുത്ത്

ഒരുലക്ഷം പേർ സബ്‌സ്‌ക്രിപ്ഷൻ പുതുക്കിയതാണ് ഉപഭോക്താക്കളുടെ വിശ്വാസംമെന്ന് കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.

കിയ കണക്‌ട് സബ്സ്ക്രിപ്ഷൻ വില

ഒരു വർഷത്തേക്ക് : 1,890 രൂപ

രണ്ട് വർഷത്തേക്ക് : 2,890 രൂപ

മൂന്ന് വർഷത്തേക്ക്: 3,890 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, KIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360