SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

വനിതാ സംരംഭകരെ ആദരിച്ച് ഡി.പി വേൾഡ്

dp-world

വി റൈസിൽ ലിസി ജോസിന് ആദരവ്

കൊച്ചി : ഡി.പി വേൾഡും നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമും നടപ്പിലാക്കിയ ''വി റൈസ്''പദ്ധതിയിൽ കേരളത്തിലെ ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് ഉൾപ്പടെ രാജ്യത്തെ മികച്ച 10 വനിതാ സംരംഭകരെ ആദരിച്ചു. വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകളുടെ കയറ്റുമതിയും വിപണി പ്രവേശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ഒക്ടോബറിൽ രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, സൗന്ദര്യ-ആരോഗ്യ മേഖലകൾ തുടങ്ങിയ മേഖലകളിലെ സംരംഭകരുടെ നേട്ടമാണ് പരിഗണിക്കുന്നത്. വീ റൈസ് പദ്ധതിയിലൂടെ ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ വിപണികൾക്കായി തയ്യാറെടുക്കുന്നതിനും ആവശ്യമായ വിലയേറിയ അറിവുകൾ ലഭിച്ചെന്ന് ഹെൽത്തി നിബിൾസ് കോ ഫൗണ്ടർ ലിസി ജോസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360