SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

ആഗോള പേറ്റന്റ് പട്ടികയിൽ ജിയോ പ്ളാറ്റ്‌ഫോംസ്

jio

ടോപ് 20ലെ ആദ്യ ഇന്ത്യൻ കമ്പനി

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ഏറ്റവും പുതിയ പേറ്റന്റ് റാങ്കിംഗിൽ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 2025-ലെ പട്ടികയിൽ നിന്ന് 320 സ്ഥാനം മെച്ചപ്പെടുത്തിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ഹുവായ്, സാംസംഗ്, ക്വാൽകോം, ഗൂഗിൾ, ആപ്പിൾ തുടങ്ങിയവയാണ് പട്ടികയിലുള്ള മറ്റ് കമ്പനികൾ. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കമ്പനിയാണ് ജിയോ. 'ഡീപ്-ടെക്' സ്ഥാപനമാകാൻ ജിയോ നടത്തുന്ന വർഷങ്ങളുടെ പരിശ്രമങ്ങളുടെ തെളിവാണ് പുതിയ റാങ്കിംഗെന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

5G, 6G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്-നേറ്റീവ് പ്ലാറ്റ്‌ഫോമുകൾ, ഇന്റലിജന്റ് ഓട്ടോമേഷൻ, റേഡിയോ ആക്‌സസ്, എഡ്ജ് ഇന്റലിജൻസ്, നെറ്റ്‌വർക്ക് സ്ലൈസിംഗ് തുടങ്ങിയവയാണ് ജിയോ ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ച് 31 വരെ ജിയോ ആകെ ഫയൽ ചെയ്തത് 6817 പേറ്റന്റുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360