SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

റെ​ക്കാ​ഡ് ​പു​തു​ക്കി​ ​റ​ബ​റിന്റെ മുന്നേറ്റം

rub

കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര റബർ വില 270 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. അന്താരാഷ്ട്ര വില കിലോക്ക് 301 രൂപ കടന്നതാണ് നേട്ടമായത്. ആർ.എസ്.എസ് ഫോർ വ്യാപാരി വില 262രൂപയായി. മഴ ശക്തമായതിനാൽ റയിൻഗാർഡുള്ള 30 ശതമാനം തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. ഷീറ്റ് ലഭ്യത കുറഞ്ഞതിനാൽ വില ഇടിക്കാനുള്ള ടയർ വ്യവസായികളുടെ തന്ത്രം ഫലിച്ചില്ല. റബർ ഉത്പാദക രാജ്യങ്ങളിൽ മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചു . അന്താരാഷ്ട്ര വില മുന്നേറുന്നതിനാൽ ആഭ്യന്തരവില 300 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

# അന്താരാഷ്ട്ര വില (കിലോക്ക്)

ചൈന - 249രൂപ

ടോക്കിയോ -248 രൂപ

ബാങ്കോക്ക് -301 രൂപ

###########

കുരുമുളകിന് വിൽപ്പന സമ്മർദ്ദം

കുരുമുളക് വില കഴിഞ്ഞ ആഴ്ച 10 രൂപ കുറഞ്ഞു.സ്കൂളും കോളേജും തുറന്നതോടെ ചെറുകിട കർഷകർ കിട്ടുന്ന വിലയ്ക്ക് കുരുമുളക് വിൽക്കാൻ നിർബന്ധിതരായി . ഉത്തരേന്ത്യൻ മസാല കമ്പനികൾക്ക് തണുപ്പ് കാലത്തേക്ക് സ്റ്റോക്ക് ചെയ്യുന്നതിന് അന്തർ സംസ്ഥാന വ്യാപാരികൾ കൂടുതൽ ചരക്ക് വാങ്ങിയാലേ ഇനി വില ഉയരൂ. ശ്രീലങ്കയിൽ നിന്ന് നികുതിയില്ലാതെ അടുത്ത മാസം 25000 ടൺ കുരുമുളക് എത്തുന്നതാണ് വെല്ലുവിളി .

##കയറ്റുമതി നിരക്ക് ( ടണ്ണിന്)

ഇന്ത്യ -7650 ഡോളർ

ശ്രീലങ്ക -6500 ഡോളർ

ബ്രസീൽ -5800 ഡോളർ

വിയറ്റ്നാം -6800 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360