SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

യെസ്ഡി സ്‌ക്രാംബ്ലർ 350, ബി.എസ്.എ സ്‌ക്രാംബ്ലർ 650 വിപണിയിൽ

yezdi-one

കൊച്ചി: യെസ്ഡിയും ബി.എസ്.എയും പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുകളായ യെസ്ഡി സ്‌ക്രാംബ്ലർ 350, സ്‌ക്രാംബ്ലർ 650 എന്നിവ കൊച്ചിയിലെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറെന്ന വിശേഷണത്തോടെയാണ് യെസ്ഡി സ്‌ക്രാംബ്ലർ 350 വിപണിയിലെത്തുന്നത്. 650 സിസി സിംഗിൾ സിലിണ്ടർ എൻജിനുയാണ് ബിഎസ്എ സ്‌ക്രാംബ്ലർ 650 എത്തുന്നത്. നഗരയാത്രകൾക്കും ഹൈവേ റൈഡിംഗിനും ഓഫ്-റോഡ് സാഹസിക യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് ഇരുവാഹനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ക്ലാസിക് ലെജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ പറഞ്ഞു. പുതിയ മോഡലുകൾ ഇനി കൊച്ചിയിലെ ഡീലർഷിപ്പുകളിൽ ലഭ്യമാണ്.

യെസ്ഡി സ്‌ക്രാംബ്ലർ 350 വില

1,99,950 രൂപ മുതൽ

ബിഎസ്എ സ്‌ക്രാംബ്ലർ 650 വില

3,24,950 രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360