
ബുക്കിംഗ് ജൂൺ 22 മുതൽ
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ കൊഡിയാക് ആർ.എസ് സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനം(എസ്.യു.വി) നിരത്തിലെത്തുന്നു. 50 വർഷത്തിലേറെ റാലി സ്‌പോർട്‌സ് (ആർ.എസ്) പാരമ്പര്യവും 125 വർഷത്തിലധികമായ മോട്ടോർ സ്‌പോർട്സ് പൈതൃകവും കൂട്ടിച്ചേർക്കുന്ന പുതിയ കൊഡിയാക് ആർ.എസിന്റെ ബുക്കിംഗ് ജൂൺ 22ന് ആരംഭിക്കും.
ഏഴ് സീറ്റർ ആഡംബരത്തിന്റെ വൈവിദ്ധ്യം, 4 X 4 നൽകുന്ന മെച്ചപ്പെടുത്തിയ ഓൾ ടെറൈൻ ശേഷി എന്നിവ ഒത്തിണങ്ങിയതാണ് കൊഡിയാക് ആർ.എസ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒക്ടാവിയ ആർ.എസ് പ്രത്യേക പതിപ്പ് 20 മിനിറ്റിനുള്ളിൽ വിറ്റുതീർന്നിരുന്നു. ഐക്കണിക് ആർ.എസ് ബാഡ്ജുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഏഴ് സീറ്ററും ഏറ്റവും വേഗതയേറിയ സ്‌കോഡ വകഭേദവുമായ കൊഡിയാക് ആർ.എസുമായി മുന്നേറ്റം തുടരുകയാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
ആകർഷണം
പ്രകടനപ്രാപ്തി, സ്ഥലസൗകര്യം, 4 X 4 ശേഷി എന്നിവയെ റേസിംഗ് ഡി.എൻ.എയുടെ സുധീരവും സുവ്യക്തവുമായ പ്രകടനവുമായി സംയോജിപ്പിക്കുന്നു. റാലി സ്‌പോർട്ടിന്റെ ചുരുക്കപ്പേരായ ആർ.എസ് ബാഡ്ജ്, സ്‌കോഡ ഓട്ടോയുടെ പെർഫോമൻസ് എൻജിനീയറിംഗിനോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. ആഗോളതലത്തിൽ ആർ.എസ് മോഡലുകൾ ചലനാത്മകശേഷി, കൃത്യത, ആകർഷകമായ ഡ്രൈവിംഗ് അനുഭവം എന്നിവയുടെ പര്യായമാണ്.
മികച്ച പാരമ്പര്യം
ഒരു നൂറ്റാണ്ടിലേറെയായി സ്‌കോഡ ഓട്ടോയുടെ അവിഭാജ്യ ഭാഗമാണ് മോട്ടോർ സ്‌പോർട്ട്. കൈലാഖ്, കുഷാഖ്, സ്ലാവിയ മുതൽ കൊഡിയാക്, പരിമിത എണ്ണമായ ഒക്ടാവിയ ആർ.എസ് വരെയുള്ള മോഡലുകൾ 'ഒരു സർക്യൂട്ടിലെ ഏറ്റവും വേഗതയേറിയ മൾട്ടി-കാർ റിലേ' എന്നതിനുള്ള ഇന്ത്യ-ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് നേടിയിരുന്നു. അഞ്ച് വകഭേദങ്ങളും ചേർന്ന് കോയമ്പത്തൂരിലെ കോ ആസ്റ്റ് ട്രാക്കിൽ ഡ്രൈവർമാറ്റ സമയമുൾപ്പെടെ ആകെ 12.30.97 ലാപ്പ് സമയം രേഖപ്പെടുത്തി. ബ്രാൻഡി 'ഗ്രേറ്റസ്റ്റ് ഓൺ എ ട്രാക്ക് ഈസ് എ സ്‌കോഡ ഓൺ എ ട്രാക്ക്' എന്ന പ്രചാരണത്തിനും സ്‌കോഡ തുടക്കമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |