SignIn
Kerala Kaumudi Online
Thursday, 18 June 2026 3.20 AM IST

എച്ച്.എൽ.എല്ലിന്റെ 'അമൃത് പ്ലസ്' ഫാർമസി

amrit

തിരുവനന്തപുരം: താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്ന 'അമൃത് പ്ലസ്' ഫാർമസി ശൃംഖലയ്ക്ക് തുടക്കമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ. എച്ച്.എൽ.എൽ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള 'സ്പെഷ്യാലിറ്റി ഹിന്ദ്‌ലാബ്‌സ്' ഡയഗ്നോസ്റ്റിക് സെന്ററുകളും വീട്ടിൽ ചികിത്സ ഉറപ്പാക്കുന്ന 'എച്ച്.എൽ.എൽ ഹോം ഹെൽത്ത് കെയർ സർവീസസ്' സേവനങ്ങളും തുടങ്ങി. ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ഹോം ഹെൽത്ത് കെയർ പദ്ധതിയിലൂടെ നഴ്സുമാരുടെ സേവനം, ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള പരിചരണം, ഫിസിയോതെറാപ്പിയും പുനരധിവാസവും, വയോജന പരിപാലനം എന്നിവ വീടുകളിൽ ലഭിക്കും. എച്ച്.എൽ.എൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിംഗ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360