
കൊച്ചി: ആഗോള വിപണികളിലെ തകർച്ചയ്ക്കിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സെൻസെക്സ് 1,533.72 പോയിന്റ് ഉയർന്ന് 74,315.61ലും നിഫ്റ്റി 374.65 പോയിന്റ് നേട്ടത്തോടെ 22,997.35ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മൂന്ന് ആഴ്ചയ്ക്കിടയിലെ ഉയർന്ന നിലയിലെത്തി.
ഐ.ടി, സ്വകാര്യ ബാങ്ക് ഓഹരികളിലെ ശക്തമായ വാങ്ങലും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും രൂപയുടെ മുന്നേറ്റവും വിപണിക്ക് കരുത്തായി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ കുതിപ്പും അനുകൂലമായി. ടെക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ മികച്ച മുന്നേറ്റം നടത്തിയപ്പോൾ നിഫ്റ്റി മിഡ്ക്യാപ് സൂചിക ഇടിവിലാണ് അവസാനിച്ചത്.
എന്നാൽ വിദേശ നിക്ഷേപകരുടെ വിൽപ്പനയും ആഗോള അനിശ്ചിതത്വങ്ങളും വിപണിക്ക് വെല്ലുവിളിയായി തുടരുന്നു. അതിനാൽ ഏകദിന മുന്നേറ്റം സ്ഥിരമായ തിരിച്ചുവരവിന്റെ സൂചനയാണെന്ന് ഇപ്പോൾ വിലയിരുത്താനാകില്ല.
അനുകൂല ഘടകങ്ങൾ
ക്രൂഡോയിൽ വിലയിലെ ഇടിവ്
യു.എസ് ബോണ്ട് യീൽഡ് കുറയുന്നു
വിദേശ നിക്ഷേപകർ തിരിച്ചുവരുന്നു
ഐ.ടി കമ്പനികളുടെ മികച്ച പ്രകടനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |