
* നടൻ ഷൈൻടോം ചാക്കോ ഉദ്ഘാടനം ചെയ്തു
കൊച്ചി: ലുലു ഫൺട്യൂറയിലെ പുതിയ റൈഡായ മ്യൂസിക് എക്‌സ്‌പ്രസിന്റെ ഉദ്ഘാടനം നടൻ ഷൈൻടോം ചാക്കോ നിർവഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഷോപ്പിംഗിനൊപ്പം കൂടുതൽ വിനോദം സമ്മാനിക്കാനായി ഒരുക്കിയ പുതിയറൈഡ് ഇനി കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ഇടമായി മാറും. ഇറ്റലി നിർമ്മിത റൈഡിൽ എല്ലാവിധ അത്യുാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 40 പേർക്ക് മ്യൂസിക് എക്‌സ്‌പ്രസിൽ യാത്രചെയ്യാൻ കഴിയും. ലുലു ഫുഡ് കോർട്ടിനോട് ചേർന്നാണ് പുതിയ റൈഡിന്റെ പ്രവർത്തനം. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ ഒരുക്കിയ ചടങ്ങിൽ ചുവടുവച്ചും ചെണ്ടകൊട്ടിയും ഷൈൻ ചടങ്ങിന്റെ മാറ്റുകൂട്ടി. ഫൺട്യൂറയുടെ കഥാപാത്രമായ ഷേർമാനൊപ്പം ചിത്രം പകർത്തിയും കാത്തുനിന്ന ആരാധകർക്കൊപ്പം സെൽഫി പകർത്തിയുമാണ് താരം മടങ്ങിയത്.
ഉദ്ഘാടന ചടങ്ങിൽ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |