SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.51 AM IST

ഓണമെത്തും മുമ്പേ ഉപഭോക്താക്കൾക്ക് സമ്മാനം ലഭ്യമാക്കി മൈജി ഓഫർ

myg

കോഴിക്കോട്: ഉപഭോക്താക്കൾക്ക് സമ്മാനമധുരം പകർന്ന് 30 കോടി രൂപയുടെ സമ്മാനം നൽകുന്ന മൈജി ഓണം മാസ്സ് ഓണം ഓഫർ ഓണാഘോഷങ്ങൾക്ക് മുമ്പേ ശ്രദ്ധേയമാകുന്നു. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിജയികളെ പ്രഖ്യാപിച്ചാണ് മൈജി ആഘോഷത്തിന് ആവേശം പകരുന്നത്. 3 കാർ , 4 സ്‌കൂട്ടർ, 3 ഇന്റർനാഷണൽ ട്രിപ്പ്, 3 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ് എന്നീ സമ്മാനങ്ങളുടെ നറുക്കെടുപ്പ് തളിപ്പറമ്പ് മൈജി ഫ്യൂച്ചർ, മുക്കം മൈജി ഫ്യൂച്ചർ എന്നിവിടങ്ങളിൽ നടന്നു.

മീനു പ്രകാശൻ ( ചേർത്തല മൈജി), ഷീബ (താമരശ്ശേരി ഫ്യൂച്ചർ), എസ്. സുനിത ( വടക്കാഞ്ചേരി ഫ്യൂച്ചർ) എന്നിവർക്ക് കാറും എ . ഹാരിസ് ( ആലപ്പുഴ ഫ്യൂച്ചർ) ആൻസി (ആറ്റിങ്ങൽ ഫ്യൂച്ചർ), നസീബ് ( നിലമ്പൂർ ഫ്യൂച്ചർ) ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ദീപു എസ്. ബാബു ( തൃപ്പൂണിത്തുറ ഫ്യൂച്ചർ), ധനം കെ. ഗിരീഷ് (വടക്കഞ്ചേരി ഫ്യൂച്ചർ), ആതിര എ. ഉണ്ണി (ആറ്റിങ്ങൽ, ഫ്യൂച്ചർ), ജോയ്കുട്ടി (മൂവാറ്റുപുഴ, മൈജി) എന്നിവർക്ക് സ്‌കൂട്ടറും, ബി. സുമ ( കരുനാഗപ്പള്ളി ഫ്യൂച്ചർ ) , കെ. പി മുനീർ ( തൊണ്ടയാട് , ഫ്യൂച്ചർ) , സിബി (പാലക്കാട് ഫ്യൂച്ചർ) എന്നിവർക്ക് ഇന്റർനാഷണൽ ട്രിപ്പും ലഭിച്ചു. വരും ദിവസം പുതുതായി തുടങ്ങുന്ന കൽപറ്റ ഷോറൂമിലും നറുക്കെടുപ്പ് ഉണ്ടാകും.

ഓഫറിന്റെ ഭാഗമായി ബമ്പർ സമ്മാനമായി ബി എം ഡബ്ല്യൂ കാർ, 20 കാറുകൾ, 25 സ്‌കൂട്ടറുകൾ, 100 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 25 ദമ്പതികൾക്ക് ഫോറിൻ ട്രിപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360