
കൊച്ചി: കേരളത്തിലെ ആഭരണ വിപണിയിൽ പുതിയ തരംഗമാകുന്നതിന് സെന്റോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൊച്ചിയിൽ പുതിയ ഷോറൂം ആരംഭിച്ചു. കാക്കനാട് വള്ളത്തോൾ നഗറിൽ ആരംഭിച്ച അത്യാധുനിക ഷോറൂം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, വിവാഹാഭരണങ്ങൾ, സമകാലിക ഡിസൈനുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്. ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കാനും സെന്റോറയ്ക്ക് പദ്ധതിയുണ്ട്.
ഉപഭോക്തൃ വിശ്വാസം, സുതാര്യമായ ഇടപാടുകൾ, ഗുണമേന്മ, മികച്ച സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രവർത്തനമെന്ന് സെന്റോറ ഗ്രൂപ്പ് ചെയർമാൻ ജോബി ജോർജ് പറഞ്ഞു.
കാക്കനാടിന്റെ വളർന്നുവരുന്ന വാണിജ്യ മേഖലയിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., മുൻമന്ത്രി പി. രാജീവ്, ഉമ തോമസ് എം.എൽ.എ, എറണാകുളം ഐ.ജി. കാളിരാജ് മഹേഷ് കുമാർ, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റഷീദ് ഉല്ലംപിള്ളി തുടങ്ങിയവർ പങ്കെടുത്തു. സെന്റോറ ഗ്രൂപ്പ് ചെയർമാൻ ജോബി ജോർജ്, ഡയറക്ടർമാരായ ആബിദ് അബുബക്കർ, സന്ദീപ് ബാബു, അനീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |