
കൊച്ചി: വേദാന്ത പവർ ലിമിറ്റഡ് 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ റെക്കാഡ് 5,593 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ വിൽപ്പന 10,817 ദശലക്ഷം യൂണിറ്റിലെത്തി. ഇതോടെ വളർച്ച 32 ശതമാനമായി.
മീനാക്ഷി എനർജി, ജാർസുഗുഡ താപവൈദ്യുതി നിലയം, തൽവണ്ഡി സാബോ താപവൈദ്യുതി നിലയം എന്നിവയുടെ മെച്ചപ്പെട്ട പ്രവർത്തനവും ഉത്പാദനശേഷിയുടെ ഫലപ്രദമായ വിനിയോഗവുമാണ് ഗുണമായത്.
മീനാക്ഷി എനർജിയുടെ രണ്ടാം പാദ വിൽപ്പന 111 ശതമാനം ഉയർന്ന് 1,470 ദശലക്ഷം യൂണിറ്റായി. ആദ്യ പകുതിയിൽ 160 ശതമാനം വളർച്ചയോടെ 2,820 ദശലക്ഷം യൂണിറ്റാണ് വിൽപ്പന.
ജാർസുഗുഡ താപവൈദ്യുതി നിലയത്തിന്റെ രണ്ടാം പാദ വിൽപ്പന 186 ശതമാനം ഉയർന്ന് 873 ദശലക്ഷം യൂണിറ്റിലെത്തി. പ്ലാന്റിന്റെ പ്രവർത്തന ലഭ്യത മുൻവർഷത്തെ 43 ശതമാനത്തിൽ നിന്ന് 98 ശതമാനമായി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |