
എണ്ണ വിലയിൽ വെല്ലുവിളി ഏറുന്നു
കൊച്ചി: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് തടസമാകുന്നു. അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ വർധന, ഉയർന്ന എണ്ണവില, അമേരിക്കയിലെ പലിശനിരക്ക് അനിശ്ചിതത്വം എന്നിവയ്ക്കൊപ്പം വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നു. നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടം രേഖപ്പെടുത്തിയെങ്കിലും ആഴ്ചയിൽ പ്രധാന സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച സെൻസെക്സ് 362.57 പോയിന്റ് ഉയർന്ന് 76,515.43ലും നിഫ്റ്റി 24 പോയിന്റ് നേട്ടത്തോടെ 23,897.70ലും അവസാനിച്ചു. കഴിഞ്ഞ വാരം സെൻസെക്സ് ഒരു ശതമാനവും നിഫ്റ്റി 1.2 ശതമാനവും ഇടിഞ്ഞു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് ഇരു സൂചികകളും നഷ്ടത്തിൽ അവസാനിക്കുന്നത്.
ബോണ്ട് യീൽഡ് ഇടിയുന്നു
അമേരിക്കൻ 10 വർഷ ട്രഷറി ബോണ്ട് യീൽഡ് ആഴ്ചയിൽ 4.8 ശതമാനത്തിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ സമ്മർദ്ദവും ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് പിന്നോട്ടുപോകുമെന്ന ആശങ്കയുമാണ് യീൽഡ് ഉയരാൻ കാരണമായത്.പുതിയ സാഹചര്യം ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപം കുറയ്ക്കാനുള്ള സാധ്യതയുണ്ട്.
എണ്ണ വില വെല്ലുവിളി
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുതിച്ചുയരുന്നതാണ് ആഗോള സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളി. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണ്. കമ്പനികളുടെ പ്രവർത്തന ലാഭം ഗണ്യമായി കുറയാൻ എണ്ണ വില വർദ്ധന കാരണമായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |