SignIn
Kerala Kaumudi Online
Friday, 04 September 2026 2.34 AM IST

ഡിജിറ്റൽ ഡിസ്‌പ്ലേ ഡിസ്ട്രിബ്യൂഷൻ ബോർഡുമായി വിഗാർഡ്

v

കൊച്ചി: ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ഇന്ത്യയിലെ ആദ്യ ഡിസ്ട്രിബ്യൂഷൻ ബോർഡ് 'ഇൻവിഡിയ പ്ലസ് ടി.പി.എൻ ഡിബി' അവതരിപ്പിച്ച് വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വിഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രൻ വെങ്കട്ടരാമൻ, മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, ഇലക്ട്രോ മെക്കാനിക്കൽ ഡിവിഷൻ വൈസ് പ്രസിഡന്റ് എബി എബ്രഹാം, സ്വിച്ച് ഗിയേഴ്‌സ് നാഷനൽ പ്രോഡക്ട് ഹെഡ് ആന്റണി ജോൺ, എന്നിവർ ചേർന്ന് ഉത്പന്നം അവതരിപ്പിച്ചു.

'ഡിസൈൻഡ് ടു ഡിസ്‌പ്ലേ' എന്ന ആശയത്തിലാണ് ഇൻവിഡിയ പ്ലസ് ടി.പി.എൻ ഡിബി രൂപകല്പന ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിനോട് ഇണങ്ങുന്ന പ്രീമിയം ഡിസൈനിലാണ് പുതിയ ഉൽപന്നം തയ്യാറാക്കിയിരിക്കുന്നത്. ഷാംപെയ്ൻ ഗോൾഡ്, ഹാമർഡ് സിൽവർ, ലക്‌സ് വൈറ്റ് എന്നീ മൂന്ന് ഫിനിഷുകളിൽ ലഭ്യമാകും.

ഇന്ത്യൻ വീടുകളിലെ ഡിസ്ട്രിബ്യൂഷൻ ബോർഡുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുവാനാണ് ലക്ഷ്യമിട്ടതെന്ന് വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V-GUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360