
കൊച്ചി: ജൈവ ഇന്ധനത്തിന്റെ ഉത്പാദനം, ജൈവവിഭവങ്ങളുടെ ഉപഭോഗം, മാലിന്യ വിഭവശേഖരണം എന്നീ മേഖലകളിൽ സഹകരിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ) തമ്മിൽ ധാരണയിലെത്തി.
കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) ഉൾപ്പെടെ ജൈവ ഇന്ധനത്തിന്റെ ഉത്പാദനക്ഷമതയ്ക്ക് അവസരങ്ങൾ തുറക്കുന്നതാണ് സഹകരണം. ഇന്ധന വിതരണശൃംഖലയുടെ വികസനം, ഉപോത്പന്നങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, സാങ്കേതിക പിന്തുണ, പദ്ധതികളുടെ പൂർത്തീകരണം, വിപണി കണ്ടെത്തൽ, വിജ്ഞാന കൈമാറ്റം എന്നീ മേഖലകളിലാണ് സഹകരണം. ഇതിനായി സി.എസ്.ഇയുടെ വൈദഗ്ദ്ധ്യം വിനിയോഗിക്കും. ജൈവ ഇന്ധനത്തിന്റെ ഉപോത്പന്നങ്ങളായ ജൈവവളം, ശുദ്ധീകരിച്ച കാർബൺ ഡൈ ഓക്സൈഡ്, കന്നുകാലിത്തീറ്റ എന്നിവയുടെ ഉത്പാദനവും വർദ്ധിപ്പിക്കും. നിർദിഷ്ട പദ്ധതികൾ ആരംഭിക്കാനും നടത്തിപ്പിനും പ്രത്യേകം കരാറുകളിൽ ഏർപ്പെടുമെന്ന് ബി.പി.സി.എൽ അറിയിച്ചു.
ജൈവ ഇന്ധന മേഖലയുടെ സുസ്ഥിര വികസനത്തിനുള്ള കൂട്ടായ പരിശ്രമങ്ങളാണ് സഹകരണത്തിന്റെ ലക്ഷ്യം.
ശുഭാങ്കർ സെൻ
മാർക്കറ്റിംഗ് ഡയറക്ടർ
ബി.പി.സി.എൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |