
വെല്ലൂർ: വെല്ലൂർ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ(വി.ഐ.ടി) സംഘടിപ്പിച്ച രണ്ട് ദിവസത്തെ രാജ്യാന്തര ടെക്‌നിക്കൽ ഫെസ്റ്റിവൽ 'ടെക്‌നോ വി.ഐ.ടി-26' സമാപിച്ചു. ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ അലക്‌സാണ്ടർ ഫോമിൻ ടെക്‌നിക്കൽ ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്തു. ഡെയിംലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കൾസ് ഓപ്പറേഷൻസ് ആൻഡ് ലോജിക്‌സ് വൈസ് പ്രസിഡന്റ് അരുൾ സെൽവം ഹരികൃഷ്ണൻ, വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് ഡോ. ജി. വി സെൽവം എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയ്ക്ക് പുറമേ ഉസ്ബക്കിസ്ഥാൻ, ഫിലിപ്പിൻസ്, സിംഗപ്പൂർ, ഇന്തോനീഷ്യ, സൗത്ത് കൊറിയ, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, നോർവേ, റഷ്യ, ഓസ്‌ട്രേലിയ, ടാൻസാനിയ, യു.എ.ഇ, അമേരിക്ക എന്നീ 14 വിദേശ രാജ്യങ്ങളിലെ 15,000-ൽ ഏറെ പ്രതിനിധികൾ പങ്കെടുത്തു.
വി.ഐ.ടി പ്രോ-വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, ഡയറക്ടർ ഡോ. കെ. സത്യനാരായണൻ, അഡീഷണൽ രജിസ്ട്രാർ ഡോ. പി. കെ. മനോഹരൻ, ഫെസ്റ്റിവൽ കൺവീനർ ഡോ. എം. ജയസുധ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |