
തൃശൂർ: സ്വർണം പോലെ പരിശുദ്ധി ഉറപ്പാക്കാൻ വെള്ളി ആഭരണങ്ങൾക്കും ഒക്ടോബർ മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടപടികളാരംഭിച്ചു. സ്വർണവില കൂടിയതോടെ വെള്ളി ആഭരണങ്ങൾക്ക് പ്രിയമേറുന്നുണ്ട്. അതിനാൽ ഹാൾ മാർക്കിംഗ് നിർബന്ധമാക്കുന്നതോടെ ഉപയോക്താക്കൾക്ക് പണത്തിനൊത്ത മൂല്യവും പരിശുദ്ധിയും ഉറപ്പാകും. വെള്ളിയിൽ മറ്റ് ലോഹങ്ങൾ കൂടുതലായി ചേർത്ത് ആഭരണങ്ങളുണ്ടാക്കുമ്പോൾ ഉപയോക്താക്കൾക്കുണ്ടാകുന്ന നഷ്ടം ഇനിയില്ലാതാകും. സ്വർണ്ണപരിശുദ്ധി 916 എന്നാണെങ്കിൽ വെള്ളിയുടെ പരിശുദ്ധി 925 ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |