SignIn
Kerala Kaumudi Online
Friday, 06 November 2026 1.34 AM IST

മെഴ്‌സിഡസ് ഇലക്ട്രിക് ജി.എൽ.സി വിപണിയിൽ

glc-one

വില 78.50 ലക്ഷം രൂപ(എക്‌സ്ഷോറൂം)

പൂനെ: മെഴ്‌സിഡസ് ബെൻസിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ ജി.എൽ.സി ഇന്ത്യയിൽ പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് ജി.എൽ.സി അവതരിപ്പിച്ചത്. പൂനെയിലെ ചക്കൻ പ്ലാന്റിൽ വാഹനത്തിന്റെ പ്രാദേശിക ഉത്പ്പാദനത്തിനും തുടക്കമായി. 78.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഐ.സി.ഇ വാഹനങ്ങൾ നിർമിക്കുന്ന അതേ ഉൽപ്പാദന നിരയിൽ ഇലക്ട്രിക് വാഹനവും നിർമിക്കുന്നതിലൂടെ ചക്കൻ പ്ലാന്റ് ഇരുവിഭാഗം വാഹനങ്ങളുടെയും ഉത്പ്പാദന കേന്ദ്രമായി മാറി.

കമ്പനിയുടെ പുതുതലമുറ എം.ബി.ഇ.എ-എം ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ എസ്.യു.വിയാണിത്. ഒറ്റ ചാർജിൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാം. ബുക്കിംഗ് ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ 550-ലധികം ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. നവംബർ പകുതിയോടെ വിതരണം ആരംഭിക്കും. മെഴ്‌സിഡസ് ബെൻസ് എ.ജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യർ എന്നിവർ പങ്കെടുത്തു.

സവിശേഷതകൾ

94 കിലോവാട്ട് അവർ ബാറ്ററിയും ഇരട്ട മോട്ടോറുകളുമുള്ള വാഹനത്തിന് 360 കിലോവാട്ട് കരുത്തും 800 എൻ.എം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.3 സെക്കൻഡ് മതി. 800 വോൾട്ട് സാങ്കേതികവിദ്യയുള്ള വാഹനത്തിൽ 330 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗും സാധ്യമാണ്. പത്ത് മിനിറ്റ് ചാർജിംഗിൽ 303 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360