
ഇന്ത്യക്കാര്‍ക്ക് യുപിഐ പേമെന്റ് എന്നാല്‍ അത് ഗൂഗിള്‍പേ ആയിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും ഒക്കെയുള്ള സംവിധാനത്തെ യുപിഐ പേമെന്റ് എന്നാണ് പറയുന്നതെങ്കിലും സാധാരണക്കാരന്‍ പറയുന്നത് ഗൂഗിള്‍പേ ചെയ്യുക എന്നാണ്. ഒറ്റയ്ക്ക് വാണിരുന്ന ഈ മേഖലയിലേക്ക് ഫോണ്‍പേ കൂടി കടന്നുവന്നു. ഇന്ത്യയിലെ മൊത്തം യുപിഐ പേമെന്റ് സംവിധാനത്തിന്റെ 95 ശതമാനവും ഈ രണ്ട് കമ്പനികളുടെ കുത്തകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഇരുകൂട്ടര്‍ക്കും ആശാവഹമല്ല.
ചരിത്രത്തിലാദ്യമായി രണ്ട് കമ്പനികളുടേയും സംയുക്ത വിഹിതം 80 ശതമാനത്തിലും താഴേക്ക് പോയിരിക്കുകയാണ്. മറ്റ് കമ്പനികളും കളം പിടിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഇവരുടെ സ്വാധീനം വര്‍ദ്ധിക്കുന്നതുമാണ് ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും തിരിച്ചടിയാകുന്നത്. രണ്ടര വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2024 ജനുവരി മാസത്തില്‍ ഇരു കമ്പനികളുടേയും സംയുക്ത വിഹിതം 95.2 ശതമാനം ആയിരുന്നു. അത്രയും വലുതായിരുന്നു ഇവരുടെ ആധിപത്യം.
നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട മേയിലെ കണക്കു പ്രകാരം 79 ശതമാനമാണ് ഇരുകമ്പനികളുടെ ആകെ വിപണി വിഹിതം. 2025 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം ഇടപാടുകള്‍ 24 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഇരുകമ്പനികള്‍ക്കും വിപണിയില്‍ കാര്യമായ ക്ഷീണമുണ്ടായി. പുതിയ കമ്പനികള്‍ ഈ മേഖലയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ നല്‍കുന്നതാണ് രണ്ട് കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്.
നവി (NAVI), ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി എന്നീ യുപിഐ ആപ്പുകളുടെ സ്വീകാര്യത ഇക്കാലയളനില്‍ വര്‍്ദ്ധിക്കുകയും ചെയ്തു. പുതിയ കമ്പനികള്‍ കൂടുതല്‍ വിപണി പിടിക്കണം എന്നാണ് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ നിലപാട്. ഓണ്‍ലൈന്‍ മണി പേയ്മെന്റ് രംഗത്ത് കുത്തകവത്കരണം വരാതിരിക്കാന്‍ ആണിത്. ഒരു കമ്പനിയും മൊത്തം മാര്‍ക്കറ്റ് ഷെയറിന്റെ 30 ശതമാനം കടക്കാതിരിക്കനുള്ള പുതിയ നിയമവും 6 മാസത്തിനുള്ളില്‍ വരും. ഇതും കൂടി വരുന്നതും പുതിയ കമ്പനികള്‍ക്ക് ഗുണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |