SignIn
Kerala Kaumudi Online
Thursday, 18 June 2026 9.03 AM IST

യുദ്ധം അവസാനിക്കുന്നു; അമേരിക്ക - ഇറാൻ സമാധാന കരാറിൽ ഒപ്പുവച്ച് ട്രംപ്

trump

പരീസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ എവിയനിൽ ജി7 ഉച്ചകോടിക്ക്ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അത്താഴവിരുന്നിനിടെയാണ് കരാറിൽ ട്രംപ് ഒപ്പുവച്ചത്. കരാറിൽ ഒപ്പുവച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.

' വെർസെെൽസ് കൊട്ടാരത്തിൽവച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഈ കരാർ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതൊരു സുപ്രധാന ചുവടുവയ്‌പ്പാണ്'- ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.

വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ കരാർ ഔപചാരികമായി ഒപ്പുവയ്ക്കാനാണ് സാദ്ധ്യതയുണ്ട്. ഒപ്പുവയ്ക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. അതിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, US, IRAN, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360