തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പുവരെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതൽ ട്രെൻഡ് മാറി. ഇന്നലെയും ഗ്രാമിന് 75 രൂപ കൂടിയിരുന്നു.
രാജ്യാന്തര വിപണിവില രാവിലെ ഉയർന്നതാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിലെ തുടർച്ചയായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യക്കാരുടെ വർദ്ധനയുമാണ് സ്വർണവില ഉയരാൻ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ക്രൂഡോയിൽ വില താഴ്ന്നതും സ്വർണവില ഉയരാൻ കാരണമായി. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്.
Gold prices in Kerala continued to rise on Friday, with rates increasing by ₹25 per gram and ₹200 per sovereign, taking the price of an eight-gram sovereign to ₹1,06,040. After two days of decline, prices have rebounded since Thursday. The rise follows gains in international markets, driven by stronger safe-haven demand and global price movements, while silver remained unchanged at ₹235 per gram.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |