
കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണ കമ്പനിയായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30ന് അവസാനിച്ച ആദ്യപാദത്തിൽ 1810.65 കോടി രൂപ വരുമാനം നേടി. മുൻവർഷം ഇതേ കാലയളവിലെ 1466.08 കോടി രൂപയിൽ നിന്ന് 23.5 ശതമാനം വർദ്ധനയാണിത്. അറ്റാദായം 76.4 ശതമാനം വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി. മുൻവർഷം ഇത് 73.85 കോടി രൂപയായിരുന്നു.
എല്ലാ വിഭാഗങ്ങളിലും ഇരട്ട അക്ക വളർച്ചയോടെ ബിസിനസ് ശക്തമായ പ്രകടനം കാഴ്ചവച്ചതായി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം വെല്ലുവിളിയായെങ്കിലും ശക്തമായ അടിത്തറയും മുൻകരുതൽ നടപടികളും അനുകൂല വേനൽക്കാലവും മികച്ച ലാഭവിഹിതം നേടാൻ സഹായിച്ചു. വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം തുടരാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |