
: വില: 51.99 ലക്ഷം രൂപ മുതൽ
കൊച്ചി: ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിൽ പുത്തൻ ക്യു 3 അവതരിപ്പിച്ചു. 150 കലോവാട്ട് കരുത്ത്, ക്വാട്രോ ഓൾവീൽ ഡ്രൈവ്, നൂതന ഡിജിറ്റൽ സംവിധാനങ്ങൾ, ആധുനിക ലൈറ്റിംഗ് സാങ്കേതികവിദ്യ, കൂടുതൽ യാത്രാസുഖം എന്നിവ ഒത്തുചേരുന്ന കോംപാക്ട് ആഡംബര എസ്.യു.വിയാണിത്.
ഡ്രൈവിംഗും പ്രകടനവും
150 കിലോവാട്ട് കരുത്തും 320 എൻ.എം ടോർക്കും നൽകുന്ന 2.0 ലിറ്റർ ടി.എഫ്.എസ്.ഐ പെട്രോൾ എൻജിൻ
7.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത നേടും
മികച്ച ട്രാക്ഷനും നിയന്ത്രണവും ഉറപ്പാക്കാൻ ക്വാട്രോ ഓൾവീൽ ഡ്രൈവ്
പ്രോഗ്രസീവ് സ്റ്റിയറിംഗും അഞ്ച് മോഡുകളുള്ള ഔഡി ഡ്രൈവ് സെലക്ടും
സ്ഥിരതയാർന്ന യാത്രയ്ക്ക് കംഫർട്ട് സസ്‌പെൻഷൻ
ഹിൽ ഹോൾഡ് അസിസ്റ്റും ഡൗൺഹിൽ അസിസ്റ്റും.
പുറം രൂപകല്പന
25,600 മൈക്രോഎൽ.ഇ.ഡുകളുള്ള ഡിജിറ്റൽ മാട്രിക്‌സ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ
40 മൈക്രോമീറ്റർ വലുപ്പമുള്ള 25,600 മൈക്രോ എൽ.ഇഡുകൾ ഉൾക്കൊള്ളുന്ന നൂതന സാങ്കേതികവിദ്യ
എൽ.ഇ,ഡി റിയർ ലൈറ്റ്‌സ് പ്രോയും പിന്നിൽ ഔഡി റിംഗ്സും
45.72 സെന്റീമീറ്റർ എയ്‌റോ അലോയ് വീലുകൾ
നിറങ്ങൾ
സേജ് ഗ്രീൻ, മൈതോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാര ബ്ലൂ, തംബോറ ഗ്രേ നിറങ്ങൾ
ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് ഇന്റീരിയർ നിറങ്ങൾ
സൗകര്യങ്ങൾ
പനോരമിക് ഡിജിറ്റൽ സ്റ്റേജ്. ഗിയർ സെലക്ടർ, ലൈറ്റിംഗ്, വൈപ്പർ നിയന്ത്രണങ്ങൾ ഒരുമിപ്പിച്ച പുതിയ സ്വിച്ച് മൊഡ്യൂൾ, 12 ഉയർന്ന പ്രകടനശേഷിയുള്ള സോണോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ക്രമീകരിക്കാവുന്ന മുൻസീറ്റുകൾ
ഉടമസ്ഥതാ പാക്കേജുകൾ
രണ്ട് വർഷത്തെ സർവീസ് വാല്യു
അഞ്ച് വർഷത്തെ സർവീസ് വാല്യു
15 വർഷം വരെ റോഡ്‌സൈഡ് അസിസ്റ്റൻസ്
10 വർഷ സർവീസ് പ്ലാൻ
10 വർഷം വരെ കാലാവധിയുള്ള വാറന്റി
10 വർഷം വരെ കാലാവധിയിൽ വായ്പ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |