SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.49 AM IST

ചെന്നൈയിൽ റോൾസ് റോയ്സ് ഷോറൂം

roles

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കായി ചെന്നൈയിൽ പുതിയ ഷോറൂം തുറന്നു. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് കാറുകളുടെ രൂപകൽപ്പനയും ഇന്റീരിയറും തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് പ്രധാന പ്രത്യേകത.

ഉദ്ഘാടന ചടങ്ങിൽ റോൾസ് റോയ്സ് മോട്ടോർ കാർസ് സെയിൽസ് ആൻഡ് ബ്രാൻഡ് ഡയറക്ടർ ജൂലിയൻ ജെങ്കിൻസ് പങ്കെടുത്തു. ദക്ഷിണേന്ത്യയിൽ കമ്പനിയുടെ വില്പനയും സർവീസും നിർവഹിക്കുന്നത് കുൻ എക്സ്ക്ലൂസീവാണ്. കാറുകളുടെ നിറങ്ങൾ, സീറ്റുകൾ, ഇന്റീരിയർ ഡിസൈൻ, അലങ്കാരങ്ങൾ തുടങ്ങിയവ നേരിൽക്കണ്ട് തിരഞ്ഞെടുക്കാം.

2025ൽ ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിന് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യയെന്ന് ജൂലിയൻ ജെങ്കിൻസ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഷോറൂം. വ്യക്തിഗത അഭിരുചികൾക്കനുസരിച്ച് കാറുകൾ രൂപകൽപ്പന ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കുൻ എക്സ്ക്ലൂസീവിന്റെ വാസന്തി ഭൂപതി പറഞ്ഞു.

കേരളത്തിലെ ഉപഭോക്താക്കൾക്ക് റോൾസ് റോയ്സിന്റെ വ്യക്തിഗത കാർ നിർമ്മാണ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ ഷോറൂമിന് കഴിയും.

കോളിൻ എൽസൺ

കേരള സെയിൽസ് ഹെഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROLS ROYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360