ഹൂസ്റ്റണ്‍: ജപ്പാനെതിരെ ഗോള്‍ മടക്കി ബ്രസീല്‍. ര്ണ്ടാം പകുതിയില്‍ കസിമെറോയുടെ ഹെഡറാണ് ബ്രസീലിനെ ഒപ്പമെത്തിച്ചത്.ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ ജപ്പാന്‍ മുന്നിലായിരുന്നു. 29ാം മിനിറ്റില്‍ കൈഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ മിസ് പാസ് മുതലെടുത്ത സാനോ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലാണ് ഗോള്‍ പിറന്നത്. പന്തടക്കത്തില്‍ ബ്രസീലാണ് മുന്നിട്ട് നിന്നതെങ്കിലും പ്രത്യാക്രമണത്തിലൂടെ കളം നിറയുകയായിരുന്നു ജപ്പാന്‍.
ജപ്പാന്റെ ഗോള്‍ വീണതിന് ശേഷം ബ്രസീല്‍ ഉണര്‍ന്ന് കളിക്കുകയായിരുന്നു. ജാപ്പനീസ് ഗോള്‍മുഖം നിരന്തരം ആക്രമിച്ചെങ്കിലും സംഘടിതമായ പ്രതിരോധത്തിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു ഏഷ്യന്‍ ടീം. ആദ്യ പകുതി പിന്നിടുമ്പോള്‍ ബ്രസീലിന്റെ വെറ്ററന്‍ താരം കസിമെറോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ജപ്പാന്റെ കാമഡയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു.
മത്സരത്തിലെ ആദ്യ ഇലവനിലേക്ക് വന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിന് എതിരെ കളത്തിലിറങ്ങിയ അതേ ടീമിനെ തന്നെയാണ് കാര്‍ലോ ആഞ്ചലോട്ടി പരീക്ഷിച്ചത്. സൂപ്പര്‍താരം നെയ്മാര്‍ ഇന്നും പകരക്കാരുടെ ബെഞ്ചിലാണ്.
ലോകകപ്പ് മത്സരങ്ങളില്‍ ഇത് രണ്ടാം തവണയാണ് ബ്രസീലും ജപ്പാനും നേര്‍ക്കുനേര്‍ വരുന്നത്. 2006ല്‍ ഏറ്റുമുട്ടിയപ്പോള്‍ 4-1ന് ബ്രസീല്‍ വിജയിച്ചിരുന്നു. എന്നാല്‍ സൗഹൃദ മത്സരത്തില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ജപ്പാനായിരുന്നു വിജയം. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന മത്സരത്തില്‍ 3-2ന് ആയിരുന്നു ജപ്പാന്റെ ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |