
ലോസാഞ്ചലസ്: ലോകകപ്പ് ഫുട്ബാൾ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ഇൻജുറി ടൈമിൽ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോൾ നേടിയത്. പലതവണ ഗോളിനടുത്തുവരെയെത്തിയ ശേഷമാണ് കാനഡ അവസാനസമയത്ത് 1-0ത്തിന് ജയിച്ചത്.
ഇന്ന് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ബ്രസീൽ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ കളിച്ച 10 ആഫ്രിക്കൻ ടീമുകളിൽ ഒമ്പതും നോക്കൗട്ടിലെത്തി. ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |