
അറ്റ്ലാന്റ : ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ ആദ്യ പകുതി പിന്നിട്ടപ്പോൾ സ്പെയിൻ നാല് ഗോളിന് മുന്നിൽ. കളി തുടങ്ങി പത്താം മിനിട്ടിൽ യുവ സൂപ്പർതാരം ലമെയ്ൻ യമാലാണ് സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. യമാലിന്റെ ലോകകപ്പിലെ ആദ്യ ഗോൾ കൂടിയായിരുന്നു അത്. മിഖയേൽ യർസബാലിന്റെ ക്രോസിൽ നിന്നായിരുന്നു ഗോളിലേക്കുള്ള യമാലിന്റെ ഡൈവിംഗ് ടാപ്പ്. സ്പെയിൻ 1-0ത്തിന് മുന്നിൽ.
സ്പെയിനിന്റെ സമ്പൂർണാധിപത്യത്തിനിടെ നാല് മിനിട്ടിനുള്ളിൽ രണ്ട് തവണ കൂടി സൗദി ഗോൾവല കുലുങ്ങി. 21ാം മിനിട്ടിലും 24ാം മിനിട്ടിലുമായി ഒയർസബാലായിരുന്നു ഗോളുകൾ നേടിയത്. രണ്ടാം പകുതി തുടങ്ങി തൊട്ടുപിന്നാലെ സൗദിയുടെ സെൽഫ്ഗോളിലൂടെ സ്പെയിൻ ലീഡ് ഉയർത്തി. സൗദിയുടെ ഹസൽ അൽ തംബക്ടിയുടെ പിഴവാണ് ഗോളിലേക്ക് നയിച്ചത്
ആദ്യമത്സരത്തിൽ കേപ്‌വർദയോട് സമനിലയിൽ കുരുങ്ങിയ സ്പെയിനിന് നിർണായകമാണ് ഇന്നത്തെ മത്സരം. സൗദിയാകട്ടെ യുറുഗ്വായെ സമനിലയിൽ തളച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |