അബുദാബി: യുഎഇ ലോട്ടറിയുടെ 30 മില്യൺ ദിർഹമിന്റെ (77 കോടിയിലധികം രൂപ) ജാക്ക്‌പോട്ടടിച്ചത് ഇന്ത്യൻ പ്രവാസിക്ക്. ജൂലായ് ഒന്നിന് നടന്ന നറുക്കെടുപ്പിൽ സുനിൽ കുമാർ സദാശിവൻ എന്ന 52കാരനാണ് ഭാഗ്യം കടാക്ഷിച്ചത്. അബുദാബിയിലെ താമസക്കാരനാണ് സുനിൽ കുമാർ.
'ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. പിന്നെയും നമ്പർ വീണ്ടും വീണ്ടും പരിശോധിച്ചപ്പോഴാണ് ശരിക്കും സമ്മാനമടിച്ചെന്ന് ഉറപ്പിച്ചത്'- വിജയത്തിനുശേഷം സുനിൽ പ്രതികരിച്ചു. ഇക്കൊല്ലമാദ്യം അവതരിപ്പിച്ച 30 മില്യൺ ലോട്ടറിയുടെ രണ്ടാമത്തെ വിജയിയാണ് സുനിൽ. 26കാരനായ നേപ്പാളി സെക്യൂരിറ്റി ഗാർഡ് ആയിരുന്നു ആദ്യത്തെ വിജയി. നാലുപേർ ചേർന്നായിരുന്നു അന്ന് ടിക്കറ്റെടുത്തത്.
എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ലക്കി ഡേ നറുക്കെടുപ്പ് നടക്കുന്നത്. 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും അഞ്ച് മില്യൺ ദിർഹം രണ്ടാം സമ്മാനവും മൂന്നുപേർക്ക് 50,000 ദിർഹവുമാണ് സമ്മാനമായി ലഭിക്കുകയെന്ന് യുഎഇ ലോട്ടറി അറിയിച്ചു.ടിക്കറ്റിന് 50 ദിർഹമാണ് നിരക്ക്.
രാജ്യത്തെ ആദ്യ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ആണ് നിയന്ത്രിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. അടുത്ത ലക്കി ഡേ നറുക്കെടുപ്പ് ഇന്നും ശനിയാഴ്ചയും രാത്രി 9.30ന് നടക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Indian expatriate Sunil Kumar Sadashivan (52) from Abu Dhabi won the UAE Lottery's AED 30 million (over ₹77 crore) jackpot in the July 1 Lucky Day draw. He said he was shocked and repeatedly checked his ticket before believing the result. The UAE Lottery holds draws every Wednesday and Saturday, with tickets priced at AED 50 for participants aged 18 and above.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |