SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.06 PM IST

ശമ്പളം മാർച്ച് 17ന് ,​ റംസാൻ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ആശ്വാസവുമായി യുഎഇ

dubai-

ദുബായ് : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സർക്കാ‌ർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ഉത്തരവിട്ടു. സർക്കാർ ഉദ്യോഗസ്ഥർക്ക് ദുബായിൽ മാർച്ച് 17ന് ശമ്പളം അക്കൗണ്ടിലെത്തും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധഭീതിയിൽ നിൽക്കുന്ന ദുബായിൽ ജീവനക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനമാണ് ദുബായ് കിരീടാവകാശിയുടേത്.

നേരത്തെ യു.എ.ഇയിൽ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 19 മുതൽ 22 വരെയാണ് അവധി. 23ന് ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങും. അതേസമയം സ്വകാര്യ മേഖലയിൽ 19 മുതൽ 21 വരെയാണ് അവധി. റംസാൻ 30 ദിവസം ആണെങ്കിൽ ഇവരുടെ അവധി 22 വരെയാകും.

മാർച്ച് 20ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്നാണ് ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. റംസാൻ 29ന് ചാന്ദ്രമാസപ്പിറവി നിരീക്ഷിക്കുന്ന സമിതിയുടെ യോഗം ചേരുന്നുണ്ട്. ശവ്വാൽ മാസം എന്നു തുടുങ്ങുമെന്ന് യോഗ ശേഷം പ്രഖ്യാപിക്കും. മാർച്ച 18ന് ശവ്വാൽ മാസപ്പിറവി കണ്ടാൽ 19ന് ആയിരിക്കും ചെറിയപെരുന്നാൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, UAE, RAMSAN, DUBAI SALARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360