
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ജയിൽ തടവുകാർക്ക് മോചനം. യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരാണ് പുറത്തിറങ്ങുന്നത്. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഉത്തരവ് പുറപ്പെടുവിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. ശിക്ഷാകാലയളവിലെ ഇവരുടെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതകളും പിഴകളും തീർപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ദുബായിൽ 836 തടവുകാരാണ് ജയിൽ മോചിതരാകുന്നത്. റാസൽഖൈമയിൽ 443 പേരും അജ്‌മാനിൽ 230 പേരും ഷാർജയിൽ 227 പേരും ജയിലിൽ നിന്ന് പുറത്തിറങ്ങും.
അതേസമയം, കേരളത്തിൽ ബലിപെരുന്നാൾ മേയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മേയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മേയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മേയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മേയ് 28 (വ്യാഴാഴ്ച) ബലിപ്പെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |