
അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളികളടങ്ങിയ നാലംഗ സംഘത്തിന് നേട്ടം. മൂന്നു മലയാളികളും ഒരു ബംഗ്ലാദേശ് സ്വദേശിയുമടങ്ങുന്ന സംഘത്തിന് ഒരുലക്ഷം ദിർഹം ( 25 ലക്ഷത്തിലേറെ രൂപ) ആണ് സമ്മാനമായി ലഭിച്ചത്, സമ്മാനത്തുക നാലുപേരും വീതിച്ചെടുക്കും. മലയാളികളായ ഗിരീഷ് കുമാർ, ഹെൽവിൻ ആന്റണി, ഷോണി ജോർജ് എന്നിവരും ബംഗ്ലാദേശ് സ്വദേശി നന്തു ഡേയുമാണ് ഭാഗ്യസമ്മാനത്തിന് അർഹരായത്.
2003 മുതൽ ദുബായിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് കോട്ടയം സ്വദേശിയായ ഗിരീഷ് കുമാർ. കഴിഞ്ഞ അഞ്ചുവർഷമായി 50 പേരടങ്ങുന്ന സുഹൃദ്സംഘത്തിനൊപ്പമാണ് ഗിരീഷ് ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. അജ്മാനിൽ മാനേജരായി ജോലി ചെയ്യുകയാണ് മറ്റൊരു ജേതാവായ തൃശൂർ സ്വദേശി ഹെൽവിൻ ആന്റണി. പത്തുവർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. ആലപ്പുഴ സ്വദേശിയും അക്കൗണ്ടന്റുമായ ഷോണി ജോർജ് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. 42 വർഷമായി ഫുജൈറയിൽ മാനേജരാണ് 60 വയസുള്ള ബംഗ്ലാദേശ് സ്വദേശി നന്തു ഡേ. നാലുവർഷമായി ഒറ്റയ്ക്കാണ് നന്തു ഡേ ടിക്കറ്റ് എടുത്തുവരുന്നത്. സമ്മാനത്തുക ഉപയോഗിച്ച് കൂടുതൽ ടിക്കറ്റുകൾ വാങ്ങാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |