SignIn
Kerala Kaumudi Online
Monday, 19 October 2026 2.24 AM IST

ഇനിഗ്മ - നക്ഷത്രങ്ങളുടെ ലോകത്ത് നിന്നെത്തിയ നിധി !

enigma

ദുബായ് : ഇതാണ് ' ദ ഇനിഗ്മ"... 555.55 കാരറ്റ് ബ്ലാക്ക് ഡയമണ്ടാണിത്. ബഹിരാകാശത്ത് നിന്നെത്തിയതെന്ന് കരുതുന്ന ഈ ‌ഡയമണ്ടിനെ ദുബായ്‌യിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രശസ്ത ഓക്‌ഷൻ ഹൗസായ സതബിസ്. ഫെബ്രുവരിയിൽ ലണ്ടനിൽ ലേലത്തിന് വയ്ക്കുന്നതിന് മുന്നേ ലോസ്ആഞ്ചലസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് ഈ ഡയമണ്ട് ദുബായ്‌യിലെത്തിയത്.

ലേലത്തിൽ കുറഞ്ഞത് 5 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടെങ്കിലും ഈ അത്യപൂർവ ഡയമണ്ടിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ ലേലത്തിൽ ക്രിപ്റ്റോകറൻസി സ്വീകരിക്കുന്നതും പരിഗണനയിലുണ്ടെന്ന് സതബിസ് അധികൃതർ പറയുന്നു. 'ഇനിഗ്മ"യ്ക്ക് ' 5 " എന്ന സംഖ്യയുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. 55 മുഖങ്ങളാണ് ഇനിഗ്മയ്ക്കുള്ളത്.

ഇനിഗ്മയുടെ ആകൃതി കരുത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമാണെന്ന് അധികൃതർ പറയുന്നു. 2.6 ബില്യൺ വർഷങ്ങൾക്ക് മുന്നേ ഉൽക്കാ ശില പതിച്ചതിലൂടെയോ ചിന്നഗ്രഹ പതനത്തിലൂടെയോ മറ്റോ രൂപപ്പെട്ടതാണ് കാർബണേഡോ ഡയമണ്ടായ ഇനിഗ്മയെന്നാണ് കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത വജ്രമാണിത്. കാഠിന്യത്തിന്റെ കാര്യത്തിലും ഇനിഗ്മ ലോകത്ത് മുന്നിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360