SignIn
Kerala Kaumudi Online
Sunday, 18 October 2026 11.15 AM IST

'വൈഭവ് ഇനിയും കാത്തിരിക്കണം, നിലവിൽ നമുക്ക് മികച്ച രണ്ട് ഓപ്പണർമാരുണ്ട്'

vaibhav-sooryavanshi
വൈഭവ് സൂര്യവംശി,​ അഭിഷേക് ശർമ്മ,​ സഞ്ജു സാംസൺ

ന്യൂഡൽഹി: അവസരത്തിനായി കൗമാരതാരം വൈഭവ് സൂര്യവംശി ഇനിയും കാത്തിരിക്കണമെന്ന് ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍. നിലവിലെ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ ഓപ്പണിംഗ് സഖ്യത്തെ മാനേജ്മെന്റ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'നിനക്ക് തീർച്ചയായും അവസരം ലഭിക്കുമെന്ന് ഞാൻ എപ്പോഴും വൈഭവിനോട് പറയാറുണ്ട്. നമ്മുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായ രണ്ട് ബാറ്റർമാരാണ് ഇപ്പോൾ മുന്നിലുള്ളത്. അതിനാൽ പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മനസ് ശാന്തമാക്കാനും ഞാൻ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎൽ സീസണിലെ മികച്ച പ്രകടനത്തിന് ശേഷം ടീമിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതാകുമ്പോൾ വൈഭവിന്റെ മനസിൽ എന്തായിരിക്കുമെന്ന് എനിക്കറിയാം. പക്ഷേ ചില സമയങ്ങളിൽ നമ്മൾ കാത്തിരുന്നേ മതിയാകൂ.'- ശ്രേയസ് അയ്യർ പറഞ്ഞു.

സഞ്ജു - വൈഭവ് സൂര്യവംശി പോരാട്ടം


യുകെ പര്യടനത്തിൽ സഞ്ജു സാംസൺ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഫോം കണ്ടെത്താതിരുന്നതോടെയാണ് സൂര്യവംശി ടീമിലെത്തിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളിലും ഐപിഎൽ ഫോം ആവർത്തിക്കാൻ സൂര്യവംശിക്ക് കഴിഞ്ഞിരുന്നില്ല.

ഇതോടെ അഞ്ചാം മത്സരത്തിൽ സഞ്ജു ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും സഞ്ജുവിനാണ് സൂര്യവംശിയേക്കാൾ മുൻഗണന ലഭിച്ചത്. ഏഷ്യൻ ഗെയിംസിൽ മൂവരും ഒരുമിച്ച് കളിച്ചെങ്കിലും തൊട്ടടുത്ത വിൻഡീസിനെതിരായ പരമ്പരയിൽ സൂര്യവംശിക്ക് വീണ്ടും ബെഞ്ചിലിരിക്കേണ്ടി വന്നു.

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡുകൾ വാരിക്കൂട്ടിയ പ്രകടനമായിരുന്നു വൈഭവിന്റേത്. സിംബാബ്‌വെ പരമ്പരയിൽ 'പ്ലെയർ ഓഫ് ദി സീരീസ്' ആയെങ്കിലും ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ വൈഭവിന് ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പ്ലെയിംഗ് ഇലവനിൽ ഇടം നേടാനായത്.

English Summary

Indian captain Shreyas Iyer stated that batter Vaibhav Suryavanshi must wait for his opportunity in the national team. Iyer affirmed management's support for openers Abhishek Sharma and Sanju Samson, citing their crucial role in the World Cup victory. Despite Suryavanshi's excellent IPL season and Player of the Series award in Zimbabwe, his limited playing time necessitates patience, as per Iyer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, SHREYAS IYER, SANJU SAMSON, VAIBHAV SOORYAVANSHI SANJU SAMSON, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360