ന്യൂഡൽഹി: ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സി.ജെ.പി നോക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യ ഹർജി പരിഗണിക്കാതെ കോടതി. ഇരുവരും ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കേസിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും. മറ്റൊരു സ്പെഷ്യൽ എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് കേസ് പരിഗണിക്കും.
ഭീഷണി സന്ദേശം ലഭിക്കുന്നതായി കേസ് ഇന്ന് പരിഗണിക്കാനിരുന്ന സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേട്ട് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ സി.ജെ.പി ആണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ മുറുക്കി തുടർ പ്രതിഷേധങ്ങളിൽ നിന്ന് നേതാക്കളെ വിലക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |