SignIn
Kerala Kaumudi Online
Sunday, 18 October 2026 7.50 PM IST

'ശ്രേയസ് അയ്യരെ കൊല്ലും,​ അഭിഷേക് ശർമ്മയ്‌ക്കൊപ്പം കല്ല്യാണം,​ ശുഭ്‌മാൻ ഗില്ലുമായി ഡേറ്റിംഗ്'

READ ENGLISH VERSION
abhishek-shreyas-gill-
അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, അനായ ബംഗാർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ അവതാരകൻ കിൽ മാരി ഹൂക്ക് അപ്പ് എന്ന ഗെയിം കളിക്കാമെന്ന് ആവശ്യപ്പെട്ടു. ക്രിഷ്ണാങ്ക് അത്രേയുടെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലായിരുന്നു ഗെയിം. സുഹൃത്തുക്കൾ ഒത്തുചേരുമ്പോഴോ അല്ലെങ്കിൽ സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളിലോ ആണ് ഇത്തരം കളി കളിക്കാറുള്ളത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, എന്നിവരിൽ ആരെ കൊല്ലും, ആരെ വിവാഹം കഴിക്കും, ആരുമായി ഡേറ്റിംഗിന് പോകുമെന്ന ചോദ്യമാണ് അവതാരകൻ അനായോട് ചോദിച്ചത്. ശ്രേയസ് അയ്യരെ കൊല്ലുമെന്നും അഭിഷേക് ശർമ്മയെ വിവാഹം കഴിക്കുമെന്നും ശുഭ്മാൻ ഗില്ലിനൊപ്പം ഡേറ്റിംഗിന് പോകുമെന്നായിരുന്നു അനായുടെ മറുപടി. അനായുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണ്.

നേരത്തെ മുംബയ്ക്കായി ക്രിക്കറ്റിൽ പുരുഷവിഭാഗത്തിൽ കളിച്ചിട്ടുള്ള താരമാണ് അനായ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വനിതാ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഈ വർഷം മാർച്ചിലായിരുന്നു ശസ്ത്രക്രിയ. 2022ൽ ആരംഭിച്ച ലിംഗമാറ്റ പ്രക്രിയ ഇതോടെ പൂർത്തിയാക്കി. വനിതാ ക്രിക്കറ്റിൽ കളിക്കാൻ അവസരം ഒരുക്കുന്ന കാര്യത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടരണമെന്ന് അനായ ബിസിസിഐയോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലേക്ക് താമസം മാറി ക്രിക്കറ്റ് കരിയർ പുനരാരംഭിക്കാനാണ് അനായയുടെ പദ്ധതി.

English Summary

Anaya Bangar, daughter of former Indian cricketer Sanjay Bangar, went viral for playing "Kill, Marry, Hook Up" with cricketers Shreyas Iyer, Abhishek Sharma, and Shubman Gill. She recently completed gender reassignment surgery and is seeking to restart her cricket career in women's cricket. Bangar has urged BCCI to adopt Cricket Australia's policy for transgender athletes and plans to move there to play.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, ANAYA BANGAR, SHREYAS IYER, GILL, ABHISHEK SHARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360