SignIn
Kerala Kaumudi Online
Monday, 19 October 2026 1.42 AM IST

12 പുതിയ ഉത്പ്പന്നങ്ങളുമായി സ്റ്റെല്ലാന്റിസ്

stell

കൊച്ചി: ജീപ്പ്, സിട്രോൺ ബ്രാൻഡുകൾക്ക് കീഴിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചു. ഫാസ്റ്റ്ലെയിൻ 2030 പദ്ധതിയുടെ ഭാഗമായി ഏഴ് പുതിയ മോഡലുകളും നിലവിലുള്ള അഞ്ച് മോഡലുകളുടെ നവീകരിച്ച പതിപ്പുകളുമാണ് വിപണിയിലെത്തിക്കുക. ഇതിനായി ഏകദേശം 4,000 കോടി രൂപയുടെ അധിക നിക്ഷേപമുണ്ടാകും. ഇതോടെ 2030-ഓടെ ഇന്ത്യയിലെ കമ്പനിയുടെ ആകെ നിക്ഷേപം 15,000 കോടി രൂപയായി ഉയരും. എസ്‌യുവികൾ, എംപിവി, ചെറുകാർ, പ്രീമിയം പിക്കപ്പ് എന്നിവ പുതിയ ഉൽപ്പന്ന നിരയിലുണ്ടാകും. പെട്രോൾ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് സാങ്കേതികവിദ്യകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പദ്ധതിക്ക് കീഴിലെ ആദ്യ വാഹനം അടുത്ത വർഷം പുറത്തിറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STELLANTIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360