
കേരള യൂണി. ഓവറോൾ ചാമ്പ്യന്മാരായി ശിവഗിരി എസ്.എൻ കോളേജിലെ 'ഗരുഡൻസ് ' ബോക്സിംഗ് ക്ളബ്
തിരുവനന്തപുരം : ഗരുഡൻസ് എന്ന് പേരിട്ട വർക്കല ശിവഗിരി എസ്.എൻ കോളേജിലെ ബോക്സിംഗ് ക്ളബ് ഇക്കുറി കേരള യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറാൾ ചാമ്പ്യന്മാരായി. കൊല്ലം ടി.കെ.എം കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും നാലുവെള്ളിയും ആറ് വെങ്കലങ്ങളും ഉൾപ്പടെ 12 മെഡലുകളാണ് ഗരുഡന്മാർ റാഞ്ചിയത്.കഴിഞ്ഞ വർഷം ആറുമെഡലുകൾ നേടിയസ്ഥാനത്താണ് ഇക്കുറി ഇരട്ടിനേട്ടം.
പുരുഷ വിഭാഗത്തിൽ വിഷ്ണു. എസും വനിതാ വിഭാഗത്തിൽ അശ്വതി എസ് .ആറും സ്വർണം നേടി. ടീം ക്യാപ്ടൻ ആകാശ് ആർ.എസ്, ആദി ദിലീപ്, ആഷിൻ,വൈഗ വിനോദ് എന്നിവർക്കാണ് വെള്ളി.ആകാശ് ബി, ക്രിസ്റ്റോ ബിനു ,അനാമിക അനിൽ, അതുല്യ, കൃഷ്ണഗാഥ, സ്റ്റെഫാനി എന്നിവർ വെങ്കലത്തിലെത്തി. 18 അംഗ കോളേജ് ടീമിൽ 12 പേർക്കും മെഡൽ ലഭിച്ചു.പുരുഷ വിഭാഗത്തിൽ 28 പോയിന്റുമായി ചാമ്പ്യന്മാരായപ്പോൾ വനിതാ വിഭാഗത്തിൽ 22 പോയിൻറ് നേടി റണ്ണേഴ്സ് അപ്പായി.
കായിക വകുപ്പ് മേധാവി ഡോ. അംജിത്ത് .എസ്, കോച്ചുമാരായ നിതിൻ രമേഷ്, അനന്തു, പ്രേംനാഥ്, വിഷ്ണു ,ബിനോയ് തുടങ്ങിയവരുടെ ശിക്ഷണമാണ് ഗരുഡൻസിന്റെ കരുത്ത്.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം 16 വർഷമായി നൽകുന്ന പിന്തുണയും ടീമിന് ഉൗർജമേകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |