SignIn
Kerala Kaumudi Online
Monday, 29 June 2026 12.06 AM IST

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

READ ENGLISH VERSION

sajim
സജീം,​ ശ്രീലേഷ്

ദമാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശേരി മണോലി വീട്ടിൽ സജീം (45)​, കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ (42( എന്നിവരാണ് മരിച്ചത്.

ദഹ്റാൻ - ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടം. റാസ് തനൂറയിൽ നിന്ന്ന ദമ്മാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് തെറിച്ചുപോയ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. കാർ പൂർണമായി തക‌ർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും പൊലീസ് പുറത്തെടുത്തെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ സജീം മരിച്ചിരുന്നു. ശ്രീലേഷിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താത്തതിനാൽ പുലർച്ചെ ഒന്നോടെ സുഹൃത്തുക്കൾ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് അപകട വിവരം പറയുന്നത്. ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തുകയാണ് സജീം,​ സജീമിന്റെ ജീവനക്കാരനായിരുന്നു ശ്രീലേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, SAUDI CAR ACCIDENT, SAUDI ARABIA, GULF, GULF NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360