ദുബായ്: പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയേക്കാൾ വിലക്കുറവിൽ സ്വർണാഭരണങ്ങൾ വാങ്ങാമെന്നതിനാൽ പ്രവാസികളിൽ നല്ലൊരു ശതമാനവും സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്. ഇപ്പോൾ സ്വർണവില ഇടിഞ്ഞതും ദീപാവലി, ധനത്രയോദശി തുടങ്ങിയ ഉത്സവങ്ങൾ വരാൻ പോകുന്നതും കാരണം ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
സ്വർണ നാണയം, സ്വർണക്കട്ടികൾ, ഭാരം കുറഞ്ഞ ആഭരണങ്ങൾ എന്നിവയാണ് ഭൂരിഭാഗംപേരും വാങ്ങുന്നത്. പഴയ ആഭരണങ്ങൾ മാറ്റിവാങ്ങുന്നവരുടെ എണ്ണവും കുറവല്ല. വില കുറഞ്ഞതോടെ ഇപ്പോൾ സ്വർണം വാങ്ങാനുള്ള താൽപ്പര്യം ആളുകളിൽ ശക്തമായിരിക്കുകയാണ് എന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്ന പഴയ സ്വർണം വിറ്റ് നിത്യേന ഉപയോഗിക്കാനാകുന്ന ഭാരം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നവരാണ് ഏറെയും. സ്വർണം വിറ്റ് പണമാക്കുന്നവരുമുണ്ടെന്നും വ്യാപാരികൾ പറയുന്നു.
സ്വർണത്തെ ദീർഘകാല നിക്ഷേപമായാണ് പരിഗണിക്കുന്നത്. ആഭരണം എന്നതിലുപരി സാംസ്‌കാരിക പ്രാധാന്യം കണക്കിലെടുത്താണ് ഇന്ത്യക്കാർ സ്വർണം വാങ്ങുന്നത്. സ്വർണം മാറ്റിവാങ്ങാൻ ഉദ്ദേശിക്കുന്നവർ വിൽക്കുന്ന ജുവലറിയിൽ നിന്ന് തന്നെ ആഭരണം വാങ്ങുന്നതായിരിക്കും ലാഭം. ഓരോ ഇടപാടിലും വ്യാപാരിയുടെ ലാഭവിഹിതം ഉൾപ്പെടുത്തുന്നതിനാൽ രണ്ടിടങ്ങളിൽ നിന്ന് വാങ്ങിയാൽ ഉപഭോക്താവിന് രണ്ടുതവണ നഷ്‌ടം സംഭവിക്കും. രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങൾ വിൽക്കുമ്പോൾ അതിന്റെ ഭാരം കുറച്ചശേഷം സ്വർണത്തിന്റെ തൂക്കത്തിനുള്ള പണം മാത്രമേ ലഭിക്കുകയുള്ലു. ഉപയോക്താക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
Falling gold prices and upcoming festivals like Diwali and Dhanteras have increased gold purchases among Indian expatriates in the UAE. Buyers are choosing coins, bars and lightweight jewellery. Jewellers advise customers exchanging old gold to buy from the same store and check deductions for gemstones to avoid financial losses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |