SignIn
Kerala Kaumudi Online
Monday, 28 September 2026 2.25 PM IST

പ്രവാസികൾക്ക് കോളടിച്ചു; ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു, വാങ്ങിക്കൂട്ടാൻ സുവർണാവസരം

gold
പ്രതീകാത്മക ചിത്രം

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായിരിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന ആശങ്ക ശക്തിപ്പെട്ടതാണ് ഇതിന് കാരണം. ആഗോളവിപണിയിലെ മാറ്റങ്ങൾ യുഎഇയിലും സ്വർണവില കുറയാൻ കാരണമായി. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണിത്. നാട്ടിലേക്ക് സ്വർണം കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ഇതൊരു സുവർണാവസരമാണ്.

ഇന്ന് രാവിലെ യുഎഇയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 505.50 ദി‌ഹമാണ് (13,207 രൂപ) ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന് 468 ദി‌ർഹവും (12,227 രൂപ) 14 കാരറ്റ് സ്വർണം ഗ്രാമിന് 300 ദിർഹവുമാണ് (7,838 രൂപ) ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരത്തിന് 1.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ വില 4200 ഡോളറിൽ താഴെയെത്തി. കഴിഞ്ഞ ആഴ്‌‌ചയിലും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎഇ - ഇറാൻ സംഘർഷം അയയാത്തത് കാരണം ക്രൂഡ് ഓയിൽ നിരക്കിൽ ഈ വർഷം 70 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയിരുന്നു. വരുംമാസങ്ങളിലും പലിശനിരക്ക് കൂട്ടിയേക്കുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്നത്.

English Summary

Gold prices in the UAE recorded a sharp decline amid changes in the international market. The price of 24-carat gold fell by AED 11 per gram to AED 505.50. International gold prices also dropped below $4,200, while expectations of higher US Federal Reserve interest rates added pressure to gold prices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE GOLD PRICE, DUBAI GOLD PRICE, GOLD PRICE FALL, UAE GOLD RATES, DUBAI GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360