SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.22 PM IST

ഡൽഹി മദ്യനയക്കേസ്; അരവിന്ദ്  കേജ്‌രിവാളും കവിതയും ജയിലിൽ തുടരും,​ കസ്റ്റഡി കാലാവധി നീട്ടി

READ ENGLISH VERSION
arvind-kejriwal

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും വീഡിയോ കോൺഫറൻസിംഗ് വഴി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 14ദിവസം കൂടി കസ്റ്റഡി നീട്ടിയ സാഹചര്യത്തിൽ വീണ്ടും തിഹാർ ജയിലിൽ തുടരണം. ഇനി അടുത്ത മേയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാക്കും.

എല്ലാ ദിവസവും 15 മിനിട്ട് ഡോക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി ഇന്നലെ തള്ളിയിരുന്നു. പ്രമേഹത്താൽ ബുദ്ധിമുട്ടുകയാണെന്നും രക്തത്തിലെ ഷുഗർ തോതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

എന്നാൽ തിഹാർ ജയിലിൽ 24 മണിക്കൂറും ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്. ജയിലിൽ ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകാനാകില്ല. അധികൃതർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിലേ സ്വകാര്യ ചികിത്സയ്ക്ക് അനുമതി നൽകാനാകൂ. ജയിലിൽ നിലവിൽ മികച്ച മെഡിക്കൽ സൗകര്യങ്ങളുണ്ട്. ചികിത്സയ്ക്ക് അധികൃതർ സൗകര്യം ഉറപ്പാക്കണം. പ്രത്യേക കൺസൾട്ടേഷൻ ആവശ്യമുണ്ടെങ്കിൽ എയിംസ് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡുമായി കൂടിയാലോചിക്കണം. ഇൻസുലിൻ നൽകണമോയെന്നതിലും ഡയറ്റ്- വ്യായാമം എന്നിവയിലും മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ARVIND KEJRIWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360