ന്യൂഡൽഹി: അമിതമായ അളവിൽ ഘനലോഹങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയ രണ്ട് പാക് നിർമ്മിത സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വില്പനയും വിതരണവും നിരോധിച്ച് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ). ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്‌നി വൈറ്റനിംഗ് ക്രീം എന്നീ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വില്പന നടത്താനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി. അമിതമായ അളവിൽ ഘനലോഹങ്ങൾ അടങ്ങിയതിനാൽ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവ ഉപയോഗിക്കരുതെന്നും ഡ്രഗ്സ് കൺട്രോൾ അതോറിട്ടി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |