
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിൽ 25വർഷം പൂർത്തിയാക്കുന്നത് കണക്കിലെടുത്ത് 17 മുതൽ ഒരുമാസം സംസ്ഥാനത്ത് സേവാ സങ്കൽപ് അഭിയാൻ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഒക്ടോബർ 17വരെ ഒരുമാസത്തെ ആഘോഷമാണ് നടത്തുക. കേന്ദ്രപദ്ധതികൾ വീട്ടുപടിക്കൽ എത്തിച്ചുനൽകാൻ വിപുലമായ ക്യാമ്പയ്ൻ നടത്തും. ബി.ജെ.പി.ക്ക് ജയം നേടാനായ തദ്ദേശവാർഡുകളിലും പഞ്ചായത്തുകളിലും തിരുവനന്തപുരം കോർപറേഷൻ,തൃപ്പൂണിത്തുറ,പാലക്കാട് മുനിസിപ്പാലിറ്റികളിലും പ്രത്യേക പദ്ധതികൾ നടപ്പാക്കും.
സംസ്ഥാനത്ത് ബി.ജെ.പി ജയിച്ച മൂന്ന് നിയമസഭാമണ്ഡലങ്ങളിലും പ്രത്യേക ക്ഷേമവികസനപദ്ധതികൾ കൊണ്ടുവരും. കുട്ടികൾക്കായി സ്വപ്നഭാരത മത്സരങ്ങൾ നടത്തും. ഒക്ടോബർ 7ന് സംസ്ഥാനമെമ്പാടും വികസന ജ്യോതി യാത്ര നടത്തും. ലഹരി വിമുക്ത ക്യാമ്പയ്നും സംഘടിപ്പിക്കും. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഒക്ടോബർ 17ന് രാജ്യത്ത് ഒന്നേകാൽ ലക്ഷം കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന ചടങ്ങും നടത്തും.
കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എസ്. സുരേഷ്, കെ.സോമൻ, ജെ.ആർ.പദ്മകുമാർ, കെ.അജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |