SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.06 AM IST

ജന്തർ മന്ദർ അക്രമിക്ക് ജാമ്യം

de

ന്യൂ‌‌ഡൽഹി: ജന്തർ മന്ദറിലെ ജെൻസി സമരത്തിൽ കടന്നുകയറി അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിക്ക് ഇടക്കാല ജാമ്യം. ഉത്തർപ്രദേശ് ബുലന്ദ്ഷെഹ‌ർ സ്വദേശി സ്വതന്ത്ര ഭരദ്വാജിന് മൂന്നാഴ്ചത്തെ ജാമ്യമാണ് ഡൽഹി പട്യാല ഹൗസ് കോടതി അനുവദിച്ചത്. എസ്.സി/എസ്.ടി നിയമം,​ പോക്സോ തുടങ്ങിയവ ചുമത്തിയിരുന്നു. 4ന് സി.ജെ.പി നേതാക്കളും ലോക്‌സഭാ എം.പിമാരായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ് എന്നിവരുമടക്കം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് അന്നുതന്നെ പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. തീവ്ര ഹിന്ദുവാണെന്നും വിദ്യാർത്ഥിനിയുടെ പിതാവിന്റെ തല തകർത്തത് താനാണെന്നും സ്വതന്ത്ര ഭരദ്വാജ് യുട്യൂബ് പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360