SignIn
Kerala Kaumudi Online
Sunday, 14 June 2026 2.48 AM IST

റീ പോളിംഗ്; ഫൽട്ട മണ്ഡലത്തിൽ ബിജെപിക്ക് റെക്കോഡ് വിജയം,​ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം,​ സിപിഎം രണ്ടാമത്

READ ENGLISH VERSION
bengak-

കൊൽക്കത്ത: തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ തുടർന്ന് റീപോളിംഗ് നടന്ന പശ്ചിമ ബംഗാളിലെ ഫൽട്ട മണ്ഡലത്തിൽ ബി.ജെ.പിക്ക റെക്കോഡ‌് വിജയം. ബി.ജെ.പി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. ദേബാംഗ്ഷു പാണ്ഡെ 1,​49,​666 വോട്ട് നേടി. സി.പി.എം സ്ഥാനാർത്ഥി ശംഭു നാഥ് 40645 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ലയ്ക്ക് 10,884 വോട്ടും ലഭിച്ചു. അതേസമയം തൃണമൂലിന്റെ സ്ഥാനാർത്ഥി ജഹാംഗീർ ഖാന് 7783 വോട്ട് മാത്രമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമായി.

285 ബൂത്തുകളുള്ള ഫൽട്ട മണ്ഡലത്തിൽ മേയ് 21നാണ് റീപോളിംഗ് നടന്നത്. ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 29നായിരുന്നു ഇവിടെ ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാൽ വോട്ടിംഗ് മെഷീനിലെ

ചിഹ്നം മറച്ചുവച്ചെന്ന ആരോപണം ഉയർന്നതോടെ കമ്മിഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാൾ മുൻമുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ആരോപിച്ചു. ഇവിഎമ്മിൽ കൃത്രിമം കാട്ടിയാണ് ബി.ജെ.പിയുടെ വിജയം എന്ന് അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BENGAL REPOLLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360