
ലക്‌നൗ: ശ്വാസ തടസം നേരിട്ട നവജാത ശിഷുവിനെ കൃതൃമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് വനിതാ ഡോക്ടർ. പ്രസവത്തിന് പിന്നാലെ ശ്വാസമില്ലാതിരുന്ന കുഞ്ഞിനെ റുമ എന്ന ഡോക്ടർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഉത്തർപ്രദേശിലെ സഹാരൺപൂരിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.
ദാദൻപൂർ സ്വദേശിയായ ആയിഷയെ പ്രസവവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം വിജയകരമായി നടന്നുവെങ്കിലും കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്തില്ല. ഇതോടെ മെഡിക്കൽ സംഘം സമ്മർദ്ദത്തിലായി. ഓക്സിജൻ സപ്പോർട്ട് ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകിയെങ്കിലും കുഞ്ഞിന്റെ നില മെച്ചപ്പെട്ടിരുന്നില്ല.
സമയം അതിനിർണായകമാണെന്ന് തിരിച്ചറിഞ്ഞ ഡോ. റുമ കുഞ്ഞിന് വായ് വഴി ശ്വാസം നൽകാൻ തീരുമാനിച്ചു. കുഞ്ഞിന്റെ നെഞ്ചിൽ അമർത്തിക്കൊണ്ട് ഡോക്ടർ നിരന്തരം ശ്രമം തുടർന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞ് കരയാൻ തുടങ്ങിയതോടെയാണ് ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ആശ്വസിച്ചത്. ഡോക്ടർ കുഞ്ഞിന് സിപിആർ നൽകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
'വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിൽ അവിടെ എത്തുമ്പോഴേക്കും സമയം വൈകുമായിരുന്നു. അതുകൊണ്ട് അവിടെ തന്നെ പരമാവധി ശ്രമിക്കുമെന്ന് ഞാൻ തീരുമാനിച്ചു,' -ഡോ. റുമ പറഞ്ഞു.
പ്രസവത്തിന് പിന്നാലെ കുഞ്ഞ് ശ്വസിക്കാത്ത അവസ്ഥ നവജാതശിശുക്കളുടെ ആരോഗ്യത്തിൽ വലിയ വെല്ലുവിളിയാണ്. ആദ്യ മിനിട്ടുകളിൽ തലച്ചോറിലേക്ക് കൃത്യമായി ഓക്സിജൻ എത്തിയില്ലെങ്കിൽ പിന്നീട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരം അടിയന്തര ചികിത്സകൾ ലഭ്യമാകുന്നത് ശിശുമരണ നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
सहारनपुर के न्नौता सामुदायिक स्वास्थ्य केंद्र की डॉक्टर रूमा ने नवजात शिशु को CPR देकर, बेजान से जानदार कर दिया। शिशु की मां आयशा अपने बेजान बच्चे को जिंदा देख खुशी के मारे रोने लगी। pic.twitter.com/7p4ROJEXDF
— Abhimanyu Singh (@Abhimanyu1305) May 14, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |