
ചെന്നൈ: ഗർഭസ്ഥശിശുവിനെ വളർത്തണോ ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീക്കാണെന്ന് മദ്രാസ് ഹൈക്കോടതി. ആ വിവേചനാധികാരത്തെ സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതല. സ്ത്രീ അമ്മയാവേണ്ടതുണ്ടെന്ന് നിയമം നിഷ്‌കർഷിക്കുന്നില്ല, പ്രായപൂർത്തിയായ സ്ത്രീക്ക് ഗർഭത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം നിഷേധിക്കുന്നുമില്ലെന്ന് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി വ്യക്തമാക്കി. ഗർഭിണിയായ 23കാരി ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടിക്കൊണ്ടു നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടായിരുന്നു വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |