
ബംഗളൂരു: വിവാഹത്തലേന്ന് വരന്റെ വീട്ടുകാർക്ക് മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ് അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിൽ മൈസൂരുവിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
രക്ഷിത (21), പിതാവ് ശിവണ്ണ (50), ഭാര്യ നാഗരത്ന (45) എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
ഉല്ലാസ് ഗൗഡ എന്നയാൾ രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതോടെ, പ്രതി യുവതിയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്താൻ തുടങ്ങി. വിവാഹം മുടക്കുന്നതിനായി പ്രതിശ്രുത വരന് മോശം സന്ദേശങ്ങൾ അയച്ചുകൊടുത്തു. ഇതേത്തുടർന്ന് തങ്ങളുടെ മരണത്തിന് കാരണം ഉല്ലാസ് ഗൗഡയാണെന്ന് എഴുതിവച്ച് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. കത്തിലെ പൂർണ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |