SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.28 AM IST

നടൻ കമൽ റോയ് അന്തരിച്ചു, വിടവാങ്ങിയത് നടി ഉർവശിയുടെ സഹോദരൻ

READ ENGLISH VERSION

kamal-roy

ചെന്നൈ: സിനിമ - സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശി,കല്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനാണ്. ചെന്നൈയിലായിരുന്നു അന്ത്യം. സായൂജ്യം, അന്തപ്പുരം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിംഗ് മേക്കർ, ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട 'ശാരദ' തുടങ്ങി ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയും ഒരു മകനുമുണ്ട്.

ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. അന്തരിച്ച നടൻ നന്ദു പ്രിൻസിന്റെ സഹോദരനാണ്. മോഹൻലാലും ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിൽ കമൽ റോയ് പാടി അഭിനയിച്ച ഇന്നുമെന്റെ കണ്ണുനീരിൽ... എന്ന ഗാനവും പ്രശസ്തമാണ്. ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

സംവിധായകൻ വിനയൻ കമൽ റോയിക്ക് അന്ത്യാ‌ഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. 'ആദരാഞ്ജലികൾ. കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെക്കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു'- വിനയൻ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KAMAL ROY, PASSEDAWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360