ചണ്ഡീഗഡ്: പഞ്ചാബിൽ ഹിന്ദു മതാചാര്യന്റെ വസതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മയക്കുമരുന്ന് പാക്കറ്റുകൾ ഒളിപ്പിക്കുന്ന ദൃശ്യം പുറത്ത്. മഹന്ത് കാശ്‌മീർ ഗിരി എന്ന മതനേതാവിന്റെ ലുധിയാനയിലെ ഖന്നയിലുള്ള വീട്ടിലായിരുന്നു സംഭവം. പരിശോധനയ്‌ക്കിടെ മെത്തയ്‌ക്കടിയിൽ ഹെറോയിൽ പേക്കറ്റ് ഒളിപ്പിക്കുന്ന എഎസ്‌ഐയുടെ ദൃശ്യങ്ങളാണ് വീട്ടിലെ രഹസ്യ ക്യാമറയിൽ പതിഞ്ഞത്. അറസ്റ്റിലായിരുന്ന മഹന്ത് ഗിരിയെ ഇതോടെ കേസിൽ നിന്ന് ഒഴിവാക്കി വിട്ടയച്ചു. വീഡിയോ പുറത്തുവന്നതോടെ മഹന്ത് ഗിരിയുടെ വീട്ടിൽ മയക്കുമരുന്ന് ഒളിപ്പിച്ച പഞ്ചാബ് പൊലീസിലെ എഎസ്‌ഐ സുഖ്ദേവ് സിംഗിനെ സസ്‌പെൻഡ് ചെയ്‌തു.
മഹന്ത് ഗിരിയുടെ ഡ്രൈവറായ ഗുർജന്ത് സിംഗിൽ നിന്ന് 7.5 ഗ്രാം ഹെറോയിൻ നേരത്തേ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘം മഹന്ത് ഗിരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തി 30 ഗ്രാം ഹെറോയിൻ കണ്ടെടുത്തതും അറസ്റ്റ് ചെയ്‌തതും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ആം ആദ്‌മി സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നാണ് ആംആദ്‌മി വാഗ്‌ദാനം ചെയ്‌തത്, എന്നാൽ നിരപരാധികളെ കുടുക്കാൻ പഞ്ചാബ് പൊലീസ് മയക്കുമരുന്ന് വീട്ടിലെത്തിച്ച് തരുമെന്ന് ആരും കരുതിയില്ല എന്നാണ് അകാലിദൾ അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ മുഖ്യമന്ത്രി ഭഗവന്ത് മാന്നയെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
A Punjab police ASI was suspended after CCTV footage allegedly showed him planting heroin packets under a mattress at Hindu religious leader Mahant Kashmir Giri's residence in Khanna, Ludhiana. Giri, who was arrested after 30 grams of heroin were reportedly recovered, was released following the video's emergence. A special investigation team has been formed to probe the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |